This blog is written in Malayalam, language of Kerala, God's own country, the southern state of India. If the pages are not readable, please download Malayalam Unicode Font "AnjaliOldLipi". Please click here to download the font.

സ്വാഗതം

എന്റ്റെ ഈ കുറിപ്പുകളിലൂടെ പഴയകാലത്തേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് ഞാന്‍... പഴയ കൂട്ടുകാരേയും കൂട്ടുകാരികളേയും ഓര്‍ക്കുവാന്‍ അവരുടെ ചങ്ങാത്തതിന്റെ മധുരവും ചവര്‍പ്പും അയവിറക്കുവാന്‍, പിന്നെ ഈ വര്‍ത്തമാനത്തിലെ തിരക്കുകളില്‍ നിന്നും ഒരിടവേള തേടുവാന്‍... അതാണ് ഈ കുറിപ്പുകളുടെ ഉദ്ദേശം... ജീവിതത്തിന്റ്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നമുക്ക് ഗൃഹാതുരത്വത്തിന്‍റ്റെ ഈ തണലില്‍ അല്പം വിശ്രമിക്കാം, പിന്നെ വീണ്ടും കണ്ടുമുട്ടും വരെ യത്ര തുടരാം... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മറക്കരുതേ...

Friday, January 19, 2007

ഗ്ലാമര്‍ കുറയ്ക്കാനുള്ള കഷായം

ഒരു കഥ പറയാനുള്ള തുടക്കമൊന്നുമല്ല.... വലിയ വീരസാഹസിക രോമാഞ്ച ജനകമായ പ്രണയകഥയോ, കരളലിയിക്കുന്ന “കപ്പ്” കിട്ടിയ കാര്യങ്ങളൊന്നും ഇല്ല പറയാന്‍.. കപ്പ് എന്നു ഞാന്‍ പറഞ്ഞത്, ഒരു കോളേജ് പ്രയൊഗത്തെക്കുറിച്ചാണ് - കുറച്ചുകാലമായി വളയ്ക്കാന്‍ ശ്രമിച്ചു വന്ന സുന്ദരി, “ഞാന്‍ ഒരു സഹോദരനെപ്പൊലെയാണ് കണ്ട്ത്” എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവനു കിട്ടുന്ന ഒരു ഫീലിങ്... ഒരു വേള്‍ഡ് കപ്പുകിട്ടിയ പോലെ തലയ്ക്കുള്ളിലുണ്ടാകുന്ന ആ തിരയിളക്കം.... പണ്ടൊരിയ്ക്കല്‍ ആ തിരയിളക്കം പുറത്തുകാട്ടാതിരിയ്ക്കാനായി നമ്മുടെ ഒരു അണ്ണന്‍ ഒരു നമ്മ്പര്‍ തിരിച്ചടിച്ചു... “ഞാന്‍ കുട്ടിയെ ഒന്ന് ടെസ്റ്റ് ചെയ്തതല്ലെ...എന്നെക്കുറിച്ച് ഇങ്ങനെയാണോ കരുതിയത്”.... ആ അണ്ണന്റെ കാര്യങ്ങളെക്കുറിച്ചെഴുതാമെന്നു കരുതിയാല്‍, അങ്ങേരിപ്പം പെണ്ണൊക്കെ കെട്ടി നല്ലനടപ്പും തുടങ്ങി.... വെറുതെ കണ്ട്തൊക്കെ എഴുതിവിട്ട്... ഒരു കുടുബം തറവാടക്കുന്നതെന്തിനാ.... പിന്നെ അങ്ങേരും വല്ല ബ്ലോഗിങ്ങും തുടങ്ങി... നമ്മുടെ കഥയൊക്കെ പുറത്തുവിട്ടാല്‍.... ഒരു നെടുമുടി വേണു സ്റ്റയിലില്‍ പറഞ്ഞാല്‍... “കഷ്ടപ്പെട്ട്..., ബുദ്ധിമുട്ടി..., പാടുപെട്ട്” നമ്മള്‍ ഭാര്യയുടെ മുമ്പിലുണ്ടാക്കിയ ഒരു ഇമേജ്.... ഓര്‍ത്താല്‍ നഷ്ടം നമുക്കു കൂടും....അതു കൊണ്ട് അണ്ണനെ വെറുതെ വിട്ടേക്കാം...ഇതു വായിയ്ക്കുന്നവര്‍ ആരെയെങ്കിലും മനസിലോര്‍ത്താല്‍.... ആ അണ്ണനല്ല ഞാനുദ്ദേശിച്ച അണ്ണന്‍...

പിന്നെ ‘എന്റെ കുമളി‘ വായിച്ച പഴയ ചില സുഹ്രുത്തുക്കള്‍.... ഓര്‍ക്കുത്തിലൂടെ ചോറിഞ്ഞു (i mean scrap)... നിന്നെ കണ്ടിട്ട് മനസ്സിലായില്ലല്ലോടന്ന്.... ഞാനീ... ഗ്ലാമര്‍ കുറയ്ക്കാനുള്ള കഷായം കഴിക്കുന്ന കാര്യം... ആരോടും പറയേണ്ടാ എന്നു കരുതിയതാ.... ഇനി വായിക്കുന്നവര്‍ക്കു കണ്‍ഫ്യൂഷന്‍ വരാതിരിക്കാന്‍ ഇതാ.... എന്റ്റെ രൂപപരിണാമത്തിന്റ്റെ ഒരു ഏകദേശരൂപം.... ചിത്രങ്ങളിലൂടെ....കോപ്പിറൈറ്റുണ്ട്.... ചിത്രങ്ങള്‍ കോപ്പിചെയ്യരുത്.....



എനിക്കന്ന് മൂന്ന് വയസ്സ്ഹൈസ്കൂള്‍ (ചിത്രത്തിന്റ്റെ ഗ്ലാമര്‍ കൂടുതല്‍ കാരണം, ഒരിയ്ക്കല്‍ ഞാനിത് കീറിക്കളഞ്ഞാതയിരുന്നു... പിന്നെ, അമ്മയുടെ പഴയ പെട്ടിയില്‍ നിന്ന് തിരിച്ചുകിട്ടി)

പ്രീഡിഗ്രി - മീശമുളയ്ക്കാന്‍ കരടിനെയ്യ് തടവുന്ന കാലം
രാഷ്ട്രീയ നിഴലാട്ടത്തിലെ ഒരു നിമിഷം (തേവരയിലും ലയോളയിലും)
ഹോസ്റ്റല്‍ മുറിയുടെ സ്വകാര്യതയില്‍.... ലയോള, തിരുവനന്തപുരം.


പിന്നെ..... നിറുത്തട്ടെ.... പിന്നില്‍ നിന്നും ഭാര്യയുടെ മുന്നറിയിപ്പ്.... നിങ്ങളീ ആര്‍ക്കും പ്രയോജനമില്ലാത്ത പഴമ്പുരാണവും എഴുതിക്കൊണ്ടിരിക്കാതെ.... കുട്ടികളുടെ കൂടെ കുറച്ചുനേരമിരിക്ക്.... എനിയ്ക്കു കിച്ചണില്‍ വര്‍ക്കുണ്ട്....കുടുബപരമായി ബി.പിയുള്ള ആളുകളാണു ഞങ്ങള്‍.... അതുകൊണ്ട്... ഇപ്പോള്‍ നിറുത്താം....പിന്നെക്കാണാം...

പിന്മൊഴി: B.P യെന്നാല്‍ ‘ഭാര്യയെ പേടി’... എന്ന് ചില അസൂയാലുക്കള്‍ പറയും...

2 comments:

ആര്‍ട്ടിസ്റ്റ്‌ said...
This comment has been removed by a blog administrator.
evuraan said...

ഒരു നെടുമുടി വേണു സ്റ്റയിലില്‍ പറഞ്ഞാല്‍... “കഷ്ടപ്പെട്ട്..., ബുദ്ധിമുട്ടി..., പാടുപെട്ട്”

ഹാ ഹാ !! രസിച്ചുവത്..!

ഗ്ലാമറൊക്കെ ആപേക്ഷികമല്ലേ? :)