


ഞാന്‍ വളര്‍ന്ന കുമളി എന്ന കൊച്ചു പട്ടണം.... കേരളം ‘ദൈവത്തിന്റ്റെ സ്വന്തം നാടാക്കി’ വില്‍പ്പന തുടങ്ങുതിന് മുന്‍പുള്ള ഒരു കാലത്ത്, ടൂറിസമെന്നാല്‍ തേക്കടിയും കോവളവുമായിരുന്ന പഴയ കാലത്ത്, തേക്കടിയുടെ കവാടമായിരുന്ന കുമളി.
ശബരിമല സീസണില്‍ കറുപ്പുടുക്കുന്ന, ജാതിമതഭേതമന്യെ ‘ശരണമയ്യപ്പ’ ബോര്‍ഡ് വയ്ക്കുന്ന കച്ചവടക്കാര്‍ നിറഞ്ഞ കുമളി..
അടിവാരത്തെ ജീവിതത്തില്‍ നിന്നും ഒളിച്ചോടിയെത്തുന്ന സഞ്ചാരിയ്ക്കാവശ്യമായതെന്തും ‘തേക്കിന് കാട്ടിലൊളിപ്പിച്ചു നല്കിയ കുമളി..
കെ. കെ റോഡിനുരുവശവും ജീവിതം കുരുപ്പിടിപ്പിയ്ക്കാനായി പല വേഷങ്ങള്‍ ആടിത്തിമിര്‍ത്ത അന്ത്രുമാനും, ആന്റ്റണിയും, പരമേശ്വരനും കറുപ്പയ്യയും സായിപ്പിനേയും മാദമ്മയേയും കൊണ്ടു മാത്രം ജീവിച്ചിരുന്ന കുമളി..
മാത്യു മറ്റത്തിന്റ്റെ ‘ഇറച്ചിപ്പാലത്തിലൂടെ’ കുപ്രസിദ്ധി നേടിയ നാട്..
ചക്ലിത്തെരുവും, റോസപ്പൂക്കണ്ടവും, ലബ്ബക്കണ്ടവും, സ്കൂള്‍മേടും, ഓടമേടും, ഒട്ടകത്തലമേടും, കുരിശുമലയും, ആനവച്ചാലും മന്നാക്കുടിയും, പളിയക്കുടിയും ചേര്‍ന്ന കുമളി.. തമിഴും മലയാളവും ഒരു പോലെ കൊണ്ടുനടന്ന നാട്..കുടിയേറ്റക്കാരന്റെ നാട്...
അവിടെ എനിയ്ക്കൊപ്പം കളിച്ചുവളര്‍ന്നവരെ പലരേയും കണ്ടിട്ട് ഇപ്പോള്‍ വര്‍ഷങ്ങളാകുന്നു... ഹിലാല്‍, ഷുക്കൂര്‍, സലീം, ജോസഫ്, അനോജി, ജോണ്സണ്, ജയകുമാര്‍, സതീഷ്, വിദ്യ, ഷൈനി, ഷിജു, സെബാസ്റ്റ്യന്‍, ശ്യാമള, കവിത.... പിന്നെയും എത്രയോ പേര്.... ജിവിതത്തിന്റെ ചില വഴികളില്‍ കണ്ടുമുട്ടി പിന്നേയും വേര്‍പിരിഞ്ഞു പോകുന്നവര്‍...
അപ്പോള്‍ ബോറായിത്തുടങ്ങുന്നു..... എന്നാല്‍ പിന്നെ നിറുത്തട്ടെ.... വീണ്ടും കാണാം...
ചില ചിത്രങ്ങള്‍.....
2 comments:
പണ്ട് കുമളിയില്‍ വന്നിട്ടുണ്ട്, ഭയങ്കര തണുപ്പും, മഴയും പിന്നെ കുറേ നല്ല ആള്‍ക്കാരും
hi, very good blog.. keep me posted when you update
Post a Comment